വളപട്ടണം: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തലശേരി മമ്പറം പൊയനാട് സ്വദേശി എം.പി. മജീഷാദ് (35) ഉം പാപ്പിനിശേരി അരോളി ആസാദ് നഗർ സ്വദേശി വി.പി. അഖിൽ (38) ഉം ആണ് പിടിയിലായത്.


രാത്രിയിലെ പട്രോളിംഗിനിടെ ചിറക്കൽ കുന്നംകൈ മദ്രസയ്ക്ക് സമീപത്ത് വച്ച് കെ.എൽ. 64 എ. 7745 നമ്പർ ടാങ്കർ ലോറിയുമായാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ടാങ്കർ ലോറി വയലിൽ മാലിന്യം നിക്ഷേപിക്കാൻ ചെന്നവരെയാണ് പോലീസ് അറസ്റ് ചെയ്തത്
Police arrest two people for attempting to dump toilet waste in a public place